ഇസ്രായേൽ പവലിയൻ ഉദ്​ഘാടനം ചെയ്​തു

ദുബൈ: എക്​സ്​പോ 2020 ദുബൈയിൽ ഇസ്രായേൽ പവലിയൻ ഔദ്യോഗികമായി ഉദ്​ഘാടനം ചെയ്​തു. ഇസ്രായേൽ ടൂറിസം മന്ത്രി യോയൽ റാസ്​വറോസും പവലിയൻ കമീഷണർ ജനറൽ ഇലാസർ കൊഹനും ചടങ്ങിൽ പ​ങ്കെടുത്തു.

രാജ്യത്തെയും ജനങ്ങളെയും പ്രതിനിധാനംചെയ്​ത്​​ മേളയിലെ പ്രദർശനം ഉദ്​ഘാടനം ചെയ്യാൻ സാധിച്ചതിൽ ആഹ്ലാദമുണ്ടെന്നും അറബ്​ ലോകത്ത്​ നടക്കുന്ന ഒരു ലോകമേളയിൽ ആദ്യമായി ഇസ്രായേലിന്​ ഇടം ലഭിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും യോയൽ റാസ്​വറോസ്​ പ്രസ്​താവിച്ചു. എല്ലാവർക്കും സമൃദ്ധിയും സുരക്ഷയും സ്ഥിരതയും നൽകുന്ന അന്തരീക്ഷം പശ്​ചിമേഷ്യയിൽ സൃഷ്​ടിക്കാൻ സമാധാനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും നല്ല നാളെ രൂപപ്പെടുത്താൻ, ഇന്നുതന്നെ പ്രായോഗികവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്​സ്​പോ നഗരിയിലെത്തിയ ഇസ്രായേൽ ടൂറിസം മന്ത്രി ആദ്യം യു.എ.ഇ പവലിയനും പിന്നീട്​ ത​െൻറ ജന്മനാടായ റഷ്യയുടെ പവലിയനും തുടർന്ന്​ യു.എസ്​ പവലിയനും സന്ദർശിച്ചു.

യു.എ.ഇ ചെറുകിട-ഇടത്തരം വ്യവസായ വകുപ്പ്​ സഹമന്ത്രി നജീബ്​ മുഹമ്മദ്​ അലാലിയും ചടങ്ങിൽ സന്നിഹിതനായി. വിവിധ കലാ പരിപാടികളും അരങ്ങേറി.

Tags:    
News Summary - Israel Pavilion inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.