ഇശൽ ബാൻഡ് അബൂദബി നാലാമത് വീടിന്‍റെ താക്കോൽദാനം

അബൂദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബിയുടെ നേതൃത്വത്തിലുള്ള ഭവന നിർമാണ പദ്ധതിയിലെ നാലാമത് വീടിന്‍റെ താക്കോൽദാനം അഡ്വ വി. ജോയ് എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനി പുതിയവിളയിൽ സാജിതയാണ് ഇത്തവണത്തെ വീടിന് അർഹയായത്. ഭർത്താവ് ഉപേക്ഷിച്ച് ആശ്രിതരില്ലാതെ കിടപ്പ് രോഗിയായ ഉമ്മയുടെയും മകന്‍റെയും കൂടെ വാടക വീട്ടിൽ താമസിച്ചിരുന്ന സാജിതയുടെ ദയനീയാവസ്ഥ ഗായിക നിജ നിഷാനാണ് ഇശൽ ബാൻഡ് അബൂദബിയെ അറിയിച്ചത്. ദൈനംദിന ജീവിത ചെലവുകൾക്കും ഉമ്മയുടെ ചികിത്സക്കും മകന്‍റെ പഠന ചെലവുകൾക്കുമൊക്കെയായി വീടുകളിൽ ജോലിക്ക് പോകുന്ന സാജിതക്ക് വീട്ടുവാടകകൂടി താങ്ങാനുള്ള വരുമാനം ഉണ്ടായിരുന്നില്ല.

2025 ഒക്ടോബറിൽ ഇശൽ ബാൻഡ് അബൂദബിയുടെ പത്താം വാർഷിക ആഘോഷ പരിപാടിയിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. 650 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് കിടപ്പ് മുറികളും വരാന്തയും ഇടനാഴിയും അടുക്കളയും കിണറും അടങ്ങുന്ന പദ്ധതിക്ക് 10.5 ലക്ഷം രൂപയാണ് നിർമാണ ചെലവ് വന്നത്. പള്ളിക്കൽ നിവാസികൾ, സത്​വ ആയുർവേദിക് സെന്‍റർ അബൂദബി, ക്ലബ്‌ റാഡിയൻസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്​. കിടപ്പ് രോഗിയായിരുന്ന സാജിതയുടെ ഉമ്മ ഒരുമാസം മുമ്പ്​ മരണപ്പെട്ടിരുന്നു.

വാർഡ് മെമ്പർ നിസ മുജീബ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക്ക് ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സജീവൻ ഉദ്ഘാടനം ചെയ്തു. ഇശൽ ബാൻഡ് അബൂദബി വൈസ് ചെയർമാൻ അൻസർ വെഞ്ഞാറമൂട് സ്വാഗതവും ട്രഷറർ മുഹമ്മദ്‌ ഇർഷാദ് നന്ദിയും പറഞ്ഞു. 

Tags:    
News Summary - ഇശൽ ബാൻഡ് അബൂദബി നാലാമത് വീടിന്‍റെ താക്കോൽദാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.