ഡോ. പുത്തൂർ റഹ്മാൻ, സഞ്ജീവ് മേനോൻ, പ്രദീപ് കുമാർ
ഫുജൈറ: ഇന്ത്യൻ സോഷ്യല്‍ ക്ലബിന്റെ 2025 - 2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഡോ. പുത്തൂർ റഹ്മാൻ പ്രസിഡന്റായും സഞ്ജീവ് മേനോൻ ജനറൽ സെക്രട്ടറിയായും പ്രദീപ് കുമാർ ട്രഷററായും കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐ.എസ്.സി മുൻ പ്രസിഡന്റ് നാസിറുദ്ദീനാണ് അഡ്വൈസർ. ക്ലബ് രൂപവത്കൃതമായി മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോൾ പന്ത്രണ്ടാം തവണയാണ് ഡോ. പുത്തൂർ റഹ്മാൻ ഒന്നിടവിട്ട കമ്മിറ്റികളിൽ പ്രസിഡന്റായി നിയമിതനാവുന്നത്.
സഹഭാരവാഹികളായി ജോജി പോൾ മണ്ഡപത്തിൽ (വൈസ് പ്രസിഡന്റ്), വി. സുഭാഷ്, അഡ്വ. മുഹമ്മദലി (ജോയന്റ് ജനറൽ സെക്രട്ടറി), പ്രസാദ് ചിൽമു (ജോയന്റ് ട്രഷറർ), അജിത് കുമാർ ഗോപിനാഥ് (കൾചറൽ സെക്രട്ടറി), ചിഞ്ചു ലാസർ, സുഭഗൻ തങ്കപ്പൻ (ജോയന്റ് കൾചറൽ സെക്രട്ടറി), സന്തോഷ് കെ. മത്തായി (സ്പോർട്സ് സെക്രട്ടറി), അനീഷ് ആന്റണി, അബ്ദുൽ മനാഫ് ഒളകര (ജോയന്റ് സ്പോർട്സ് സെക്രട്ടറി), വി.എം. സിറാജുദ്ദീൻ (കോൺസുലാർ സെക്രട്ടറി), അശോക് മുൽചന്ദാനി, ഇസ്ഹാഖ് പാലായി (ജോയന്റ് കോൺസുലർ സെക്രട്ടറി) എന്നിവരും സ്ഥാനമേറ്റു. ഫുജൈറയിലെ ഗവ. അംഗീകൃത ഏക ഇന്ത്യന്‍ അസോസിയേഷനായി പരിഗണിക്കപ്പെടുന്ന ഇന്ത്യൻ സോഷ്യല്‍ ക്ലബ് കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകളുടെ സമഗ്ര ക്ഷേമത്തിനായി രൂപവത്കൃതമായ സാംസ്കാരിക സംഘടനയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.