വിയർക്കൽ ആരോഗ്യത്തിന് നല്ലതാണോ?വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും അമിതമായ ചൂട് ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം വിയർപ്പിലൂടെ ധാരാളം വെള്ളം ശരീരത്തിൽ നിന്നു നഷ്ടപ്പെടും. എന്നാൽ, എന്തുവില കൊടുത്തും വിയർക്കുന്നത് ഒഴിവാക്കണം എന്നാണോ? ഒരിക്കലുമില്ല.
ഫിസിയോളജിക്കൽ വീക്ഷണകോണിൽ നിന്ന് നോക്കുേമ്പാൾ വിയർക്കൽ ഒരു നല്ല കാര്യമാണ്. എന്നാൽ, വിയർക്കുന്നതിെൻറ കാരണവുമായി ബന്ധപ്പെട്ടാണ് അത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുക. കാരണം അസുഖങ്ങൾ കാരണവും വിയർപ്പ് അനുഭവപ്പെടാം.
വിയർക്കുന്നത് നല്ലതാണെങ്കിലും, അതിെൻറ പ്രയാസങ്ങളിൽ പലരെയും അലട്ടുന്നത് അതിെൻറ ദുർഗന്ധം ആയിരിക്കാം. ചില ശീലങ്ങൾ ഇത്തരം വിയർപ്പ് നാറ്റത്തിൽ നിന്നും ഒരു പരിധി വരെ നമുക്ക് സംരക്ഷണം നൽകുന്നു. സ്വയം വൃത്തിയായി സൂക്ഷിക്കുക (ദിവസത്തിലൊരിക്കൽ ഉള്ള കുളി), കോട്ടൺ, വൂൾ, സിൽക്ക് പോലെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക, വിയർപ്പിന് കാരണമാകുന്ന സമ്മർദ്ദം നിയന്ത്രിക്കാനുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക, സാധാരണയുള്ളതിനേക്കാൾ ശരീര ദുർഗന്ധം ഉണ്ടാവാൻ കാരണമാവുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക തുടങ്ങി പല പല ശീലങ്ങൾ കൊണ്ടും വിയർപ്പ് നാറ്റത്തെ അകറ്റി നിർത്തുവാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.