ഇറുമ്പകശ്ശേരി മഹല്ല് യു.എ.ഇ കൂട്ടായ്മ ഫാമിലി മീറ്റിൽ സി.പി. മുസ്തഫ മൗലവി പ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range ഇറുമ്പകശ്ശേരി മഹല്ല് ഫാമിലി മീറ്റ്
അജ്മാൻ: പട്ടാമ്പി താലൂക്കിലെ ഇറുമ്പകശ്ശേരി മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ ഫാമിലി മീറ്റ് അജ്മാൻ അറൂസ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷ്റഫ് പള്ളത്തിന്റെ അധ്യക്ഷതയിൽ ജലീൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ മൗലവി ആത്മീയ പ്രഭാഷണം നടത്തി.
കെ.പി. സജ്ന മെഹ്നാസ്, കെ.പി. അൻവർ, ഫാറൂഖ് തിരുമിറ്റക്കോട്, പി. സലീം എന്നിവർ ആശംസ നേർന്നു. സെക്രട്ടറി എ.കെ. അബ്ദുൽ സലാം സ്വാഗതവും ട്രഷറർ അഷ്റഫ് പള്ളത്ത് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.