ഡൽഹി നായകൻ ശ്രേയസ്​ അയ്യർക്ക്​ നിർദേശങ്ങൾ നൽകുന്ന പരിശീലകൻ റിക്കി പോണ്ടിങ്

​െഎ.പി.എൽ: പൊരിവെയിലിൽ പരിശീലിച്ച്​ താരങ്ങൾ

ദുബൈ: യു.എ.ഇയിലേക്ക്​ വരു​േമ്പാൾ പല താരങ്ങളുടെയും ആശങ്ക ഇവിടത്തെ ചൂടായിരുന്നു. 50 ഡിഗ്രിയിൽ തിളച്ചുമറിയുന്ന ആഗസ്​റ്റിനു​ പിന്നാലെ 40 ഡിഗ്രിയിലേക്ക്​ താഴ്ന്ന സെപ്​റ്റംബറിലാണ്​ മത്സരമെങ്കിലും മറ്റു​ രാജ്യങ്ങളിലെ താരങ്ങൾക്ക്​ ഇത്​ അത്ര പരിചയമുള്ള കാലാവസ്ഥയല്ല. ഇതുമായി ഇഴുകിച്ചേരുന്നതിന്​ പൊരിവെയിലിൽ പരിശീലനം നടത്തുകയാണ്​ താരങ്ങൾ. ഇതി​െൻറ വിഡി

യോ ചില ടീമുകൾ ട്വിറ്ററിൽ പങ്കുവെച്ചു. വെയിലിനെ തടുക്കാൻ ഏർപ്പെടുത്തിയ മുൻകരുതലും ടീം അംഗങ്ങൾ വിവരിച്ചു. ആറു മാസത്തിനുശേഷം കളിത്തിലിറങ്ങുന്നതിനാൽ പൊരിവെയിലിലെ മത്സരം താരങ്ങൾക്ക്​ ഇരട്ടി പരീക്ഷണമായിരിക്കും.

യു.എ.ഇ സമയം ഉച്ചക്ക്​ രണ്ടിനും വൈകീട്ട്​ ആറിനുമാണ്​ മത്സരങ്ങൾ. എന്നാൽ, തിളക്കുന്ന ചൂടായതിനാൽ ഈ മാസം ഉച്ചക്ക്​ മത്സരങ്ങളൊന്നുമില്ല. ഒക്​ടോബർ മൂന്നു​ മുതലാണ്​ ഉച്ചമത്സരങ്ങൾ ആരംഭിക്കുക. എങ്കിലും, 10​ മത്സരങ്ങൾ മാത്രമാണ്​ ഉച്ചസമയത്ത്​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. ഒരു ടീമിന്​ ഒന്നോ രണ്ടോ മത്സരം മാത്രം നട്ടുച്ചക്ക്​ കളിച്ചാൽ മതിയാകും. ഒക്​ടോബറിൽ ചൂട്​ കുറയുമെന്നാണ്​ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.