Posted On
date_range Updated On
date_range ഐഫോൺ 15 പ്രോ മാക്സ് 22 ന് എത്തും
ദുബൈ: ആപ്പിളിന്‍റെ ഐഫോൺ 15 പ്രോ മാക്സ് ആദ്യ ദിനം ലഭിക്കാൻ യഥാർഥ വിലയേക്കാൾ 1000 ദിർഹം വരെ നൽകാൻ തയ്യാറായി യു.എ.ഇയിലെ ഫോൺ പ്രേമികൾ. പുതിയ മോഡൽ വിപണിയിൽ എത്തും മുമ്പേ യു.എ.ഇയിലെ പ്രാദേശിക വിപണികളിൽ റെകോർഡ് ബുക്കിങ് ആണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 22 മുതൽ ഐഫോൺ 15 പ്രോ മാക്സ് വിപണിയിലെത്തുമെന്നാണ് വിവരം. ടൂറിസ്റ്റുകളേക്കാൾ നിവാസികളിൽ നിന്ന് ഫോണിനായി അപൂതപൂർവമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഔട്ട്ലെറ്റുകൾ പറയുന്നു. ഫോൺ എപ്പോൾ എത്തുമെന്ന് അന്വേഷിച്ച് ദിവസം നിരവധി പേരാണ് വിളിക്കുന്നത്. ചിലർ 1000 ദിർഹം വരെ അധികം നൽകാനും തയ്യാറാണ്.- ദുബൈ പ്രമുഖ ഫോൺ ഔട്ട്ലറ്റ് മാനേജറായ മൊയ്തീൻ മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.