ദുബൈ: ട്രഡീഷനൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ് ‘ഷോറിൻ കായ് കപ്പ് 2025’ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ദുബൈ മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഷോറിൻ കായ് കപ്പ് ഭാരവാഹികൾ അറിയിച്ചു. രണ്ടുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ആസ്ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യു.എ.ഇ തുടങ്ങി പത്തോളം ലോക രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടേ മാസ്റ്റേഴ്സും മത്സരാർഥികളും പങ്കെടുക്കും.
ഷോറിൻ കായ് കപ്പിന്റെ മൂന്നാമത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിനാണ് ദുബൈ വേദിയാകുന്നത്. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി ഹാൻഷി കെഷ്യൻ കക്കിനോഹാന (പ്രസിഡന്റ്), ക്യാപ്റ്റൻ റാഷിദ് ഹസ്സൻ (ചെയർമാൻ), ഷിഹാൻ മുഹമദ് ഫായിസ് (ചീഫ് ഓർഗനൈസർ), ചന്ദ്രൻ മാൻണ്ട്യൻ (ചീഫ് കോഓഡിനേറ്റർ) എന്നിവരുൾപ്പെടുന്ന സംഘാടക സിമിതി രൂപവത്കരിച്ചതായി ചാമ്പ്യൻഷിപ് മീഡിയ കൺവീനർ ജുബൈർ വെള്ളാടത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.