അന്താരാഷ്ട്ര ഗന്ധഡഗുഡി പുരസ്കാര സമർപ്പണത്തിന്റെ
പ്രീലോഞ്ച് ചടങ്ങ്
ദുബൈ: കല, കായിക, സിനിമ, സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അന്താരാഷ്ട്ര ഗന്ധഡഗുഡി പുരസ്കാര സമർപ്പണം ഫെബ്രുവരി 16ന് മില്ലേനിയം പ്ലാസ ഹോട്ടലിൽ നടക്കും. ദുബൈയിലെ ഡബ്ൾ ട്രീ ബൈ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പ്രീലോഞ്ച് പരിപാടിയിൽ ദുബൈ പൊലീസ് മേജർ ഉമർ അൽ മർസൂഖി മുഖ്യാതിഥിയായിരുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിന് ആംശസകൾ നേർന്നു. കല, കായിക, സിനിമ, സാംസ്കാരിക മേഖലകളിലെ ഇന്ത്യക്കാരെയാണ് അന്താരാഷ്ട്ര ഗന്ധഡഗുഡി പുരസ്കാരം നൽകി ആദരിക്കുന്നത്. ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. 16ന് ശൈഖ് സായിദ് റോഡിലെ മില്ലേനിയം പ്ലാസ ഹോട്ടലിലാണ് ചടങ്ങ് നടക്കുക.
മൈസൂർ രാജകുടുംബം ചടങ്ങിന്റെ ഭാഗമാകും. മന്ത്രിമാർ, എം.പിമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത കർണാടക സംഗീതജ്ഞൻ വി. ഹരികൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയുണ്ടായിരിക്കും. പരിപാടിക്ക് മാറ്റേകാൻ നൃത്ത പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.