ഷാർജ: നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി മാറുന്ന ഷാർജയിൽ വിദേശ നിക്ഷേപം 2016 വർഷത്തേക്കാൾ ഇരട്ടിച്ചു. തൊഴിൽ അവസര രംഗത്തു കുതിച്ചു ചാട്ടത്തോടൊപ്പം 5.97 ബില്യൺ വിദേശ നിക്ഷേപമാണ് 2017ൽ രേഖപ്പെടുത്തിയത്. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയാണ് വിദേശ നിക്ഷേപകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന എട്ടാമത് വാർഷിക നിക്ഷേപ സംഗമത്തിൽ (എയിം 2018) വെച്ച് ഷാർജ നിക്ഷേപകാര്യ വിഭാഗം ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഓ ജുമാ അൽ മുഷറഖാണ് പുതിയ കണക്കുകൾ പുറത്തു വിട്ടത്. ജിഡിപിയിൽ അഞ്ചു ശതമാനം വളർച്ച കൈവരിച്ച ഷാർജയിൽ 2017ൽ 5000 പുതിയ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. യു.എ.ഇയുമായുള്ള ശക്തമായ വ്യാപാര ബന്ധത്തിെൻറ തുടർച്ചയാണ് ഷാർജയിലെ വിദേശ നിക്ഷേപ പട്ടികയിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം. നിലവിൽ 17000 ൽ അധികം ഇന്ത്യൻ വ്യവസായങ്ങൾ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാർജ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന 7000 ൽ അധികം കമ്പനികൾ ഇന്ത്യൻ സംരംഭകരുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.