ദുബൈ: രാജ്യാന്തര തലത്തിൽ അഴിമതി കേസിലെ പിടികിട്ടാപ്പുള്ളിയെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തു.
മാൾഡോവൻ പൗരനായ വൈറ്റലി പിർലോഗ് ആണ് അറസ്റ്റിലായതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച ഇയാളെ ഫ്രഞ്ച് അതോറിറ്റിയുടെ അഭ്യർഥന മാനിച്ച് ജൂൺ 15നാണ് യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റർപോളിന്റെ കമീഷൻ ഫോർ കൺട്രോൾ ഓഫ് ഫൈൽസിന്റെ മുൻ ചെയർമാനാണ് പിർലോഗ്.
വ്യാജരേഖ ചമക്കൽ, കൈക്കൂലി, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ആഗോള സംഘടനകളുടെയും വിവിധ നിയമ ഏജൻസികളുടെയും സഹകരണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.