ദുബൈ ഇന്റർനാഷനൽ ആക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്
തുടക്കമായപ്പോൾ
ദുബൈ: ദുബൈ ഇന്റർനാഷണൽ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പ് 2026ന് ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച തുടക്കമായി. 100 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1670 പുരുഷ, വനിതാ നീന്തൽ താരങ്ങൾ ഈ വർഷം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പിൽ യു.എ.ഇയിൽ നിന്നടക്കം 80 ലധികം ക്ലബുകളും അക്കാദമികളും മാറ്റുരക്കുന്നുണ്ട്. ഞായർ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന മൽസരങ്ങൾ വീക്ഷിക്കാൻ 4000 ആരാധകരെയും പ്രതീക്ഷിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ അക്വാറ്റിക് പരിപാടിയായാണ് ചാമ്പ്യൻഷിപ്പ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇ അക്വാട്ടിക്‌സ് ഫെഡറേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ, ഹംദാൻ സ്പോർട്സ് കോംപ്ലക്സ് എന്നിവ സഹകരിച്ച് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന് വേൾഡ് അക്വാട്ടിക്സിന്‍റെ അംഗീകാരമുണ്ട്. പ്രശസ്തമായ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിലൂടെ വലിയ അന്താരാഷ്ട്ര കായിക മൽസരങ്ങൾ ഒരുക്കുന്നതിൽ യു.എ.ഇയുടെ നിലവാരം ഉയർന്നതായി യു.എ.ഇ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ ബോർഡ് അംഗം അബ്ദുൽവാഹിദ് അൽ ജാസ്മി ഉദ്ഘാടനം സംസാരത്തിൽ പറഞ്ഞു. യുവ താരങ്ങളുടെ വളർച്ചക്കും കഴിവ് കണ്ടെത്തലിനും ഈ ചാമ്പ്യൻഷിപ്പ് വലിയ പ്ലാറ്റ്ഫോം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ കമ്മിറ്റി പങ്കാളികളുമായി ചേർന്ന് ഉയർന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളും, ലോകതലത്തിൽ മികച്ച സ്പോർട്സ് അനുഭവവും ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.