അജ്മാന്: ജനറേഷൻ നെക്സ്റ്റ് ലേണിങ് സിസ്റ്റം സംഘടിപ്പിച്ച യു.എ.ഇ നാഷനൽ ഇന്റർ സ്കൂൾ അബാക്കസ് സ്പീഡ് മാത്തമാറ്റിക്സ് മത്സരം അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.പി. ശാരദ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ സി.ഇ.ഒ ഡോ. അബ്ദുൽ മജീദ് എം.എ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ഗണിതശാസ്ത്രപരവും യുക്തിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യവും അതിൽ അബാക്കസ് പരിശീലനം വഹിക്കുന്ന നല്ല പങ്കും പ്രഭാഷകർ വിശദീകരിച്ചു.
ന്യൂ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മേരി ബ്രിജിറ്റ്, ജനറേഷൻ നെക്സ്റ്റിന്റെ ഡയറക്ടർമാരായ ഗുരുരാജ് ഹെഗ്ഡെ, സുരേഷ് കുമാർ എന്നിവർ ആശംസ നേർന്നു. മാസ്റ്റർ ട്രെയിനർ റീന ഡിസൂസ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.