ദുബൈ: ദുബൈ കെ.എം.സി.സി നടപ്പാക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ഭാഗമായി തകാഫുല്‍ ഇമാറാത്ത് മെഡിക്കല്‍ ഇൻഷൂറൻസ് കാർഡിെൻറ വിതരണോദ്ഘാടനം ദുബൈ ഔഖാഫ് എക്സിക്യുട്ടീവ് ഓഫീസർ അകബ്ദുല് റഹമാന്‍ ജറാര്‍ ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹക്ക് നൽകി നിർവഹിച്ചു .പുത്തൂര്‍ റഹ്മാൻ ,ഇബ്രാഹീം എളേറ്റിൽ, ഇബ്രാഹീം മുറിച്ചാണ്ടി, മുഹമ്മദ് പട്ടാമ്പി, ജലീല്‍ കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.
ഒന്നര ലക്ഷം ദിർഹമിെൻറ വാർഷിക പരിധിയിൽ നാട്ടിലും അബൂദബി ഒഴികയുള്ള എമിറേറ്റുകളിലും ചികിത്സ ലഭ്യമാകുന്ന രൂപത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂണ്‍ അഞ്ചു വരെ പദ്ധതിയില്‍ ചേരാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.