അജ്മാന്‍ നഗരശുചീകരണത്തിന് നൂതന സംവിധാനമൊരുക്കുന്ന പദ്ധതി സംബന്ധിച്ച് അജ്മാന്‍ നഗരസഭയും ബിയ കമ്പനിയും കരാറില്‍ ഒപ്പുവെക്കുന്നു
അജ്മാന്‍: അജ്മാന്‍ നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നൂതന സംവിധാനം ഒരുക്കുന്നു. പദ്ധതിക്കായി അജ്മാന്‍ നഗരസഭയും ഈ മേഖലയിലെ പ്രമുഖരായ ബിയ കമ്പനിയും കരാറില്‍ ഒപ്പുെവച്ചു.നഗരസഭയുമായുള്ള കരാർ പ്രകാരം മാലിന്യ ശേഖരണം, നഗരം-ബീച്ചുകൾ വൃത്തിയാക്കൽ, തെരുവ് തൂത്തുവാരൽ, വേസ്റ്റ് ബോക്സ് അണുവിമുക്തമാക്കൽ സേവനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ ബിയ കമ്പനി നടത്തും.
400ലധികം ജീവനക്കാരും 50 ഹെവി ഉപകരണങ്ങളും അടങ്ങുന്ന ഒരു ടീമിനെ ഉപയോഗിച്ച് അജ്മാനിലെ റാഷിദിയ, ലിവാര, നുഐമിയ, നഖീൽ, റുമൈല എന്നീ മേഖലകളിലെ 2,40,000-ത്തിലധികം ആളുകൾക്ക് സേവനങ്ങൾ നൽകും.250 ടൺ മാലിന്യങ്ങള്‍ ദിനംപ്രതി കൈകാര്യം ചെയ്യും. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ് ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ സാനിധ്യത്തില്‍ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമിയും ബീയുടെ സി.ഇ.ഒ ഖാലിദ് ഈസ അൽ ഹെറൈമെൽ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണെന്നും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിതം ആസ്വദിക്കുന്ന ഒരു ഹരിത എമിറേറ്റ് സൃഷ്ടിക്കുക എന്നത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്നും അതിനാൽ, എല്ലാ മേഖലകളിലും സുരക്ഷിതവും ക്രിയാത്മകവുമായ നഗരമായി അജ്മാനെ വളര്‍ത്താന്‍ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുവെന്നും ശൈഖ് റാഷിദ് അല്‍ നുഐമി പറഞ്ഞു.
ഗാർഹിക വസ്തുക്കൾ, ഫർണിച്ചർ, ജൈവ മാലിന്യങ്ങൾ എന്നിവ പോലുള്ള വലിയ മാലിന്യങ്ങൾ എളുപ്പത്തിൽ പുറന്തള്ളാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിനായി കമ്പനി പ്രദേശങ്ങളിലെ വീടുകൾക്ക് വലിയ ബാഗുകൾ നൽകും. സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും കൂടുതൽ സുസ്ഥിരമായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യങ്ങൾ കുറക്കുന്നതിനുമായി നൂതനമായ ഒരു പുനരുപയോഗ കേന്ദ്രവും വിദ്യാഭ്യാസ കേന്ദ്രവും വികസിപ്പിക്കും.ശുചീകരണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന നൂതന വാഹനങ്ങളും സ്മാർട്ട് സേവനങ്ങളും ബിയ കമ്പനി അധികൃതര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.