Posted On
date_range Updated On
date_range പരിക്ക്: ദുബൈ ഓപണിൽനിന്ന് ആൻഡി മറെ പിന്മാറി
ദുബൈ: പരിക്കേറ്റതിനെ തുടർന്ന് ദുബൈ ഓപൺ ടെന്നിസിൽനിന്ന് മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മറെ പിന്മാറി. ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്നതിനു തൊട്ടുമുമ്പാണ് പരിക്ക്. താരം ദുബൈയിൽ എത്തിയിരുന്നെങ്കിലും ഇടുപ്പിനേറ്റ പരിക്കാണ് തിരിച്ചടിയായത്. നിർഭാഗ്യവശാൽ മറെക്ക് കളിക്കാനാകില്ലെന്നും പരിക്ക് എത്രയുംവേഗം ഭേദമാകട്ടെയെന്നും സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഹബർട്ട് ഹർക്കാസിനെതിരെയായിരുന്നു മറെയുടെ മത്സരം നിശ്ചയിച്ചിരുന്നത്. നേരത്തേ, പരിക്കേറ്റ റാഫേൽ നദാലും ദുബൈ ഓപണിൽനിന്ന് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.