രാജേഷ് മഠത്തില്‍, എസ്.എ. ഷാജികുമാര്‍, ടി.എം. നിസാര്‍,
അബൂദബി: 47 വര്‍ഷം പിന്നിടുന്ന ഇന്ദിര ഗാന്ധി വീക്ഷണം ഫോറം അബൂദബി സോണല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആക്ടിങ് പ്രസിഡന്റ് ഷാജി കുമാറിന്റെ അധ്യക്ഷതയില്‍ കേരള സോഷ്യല്‍ സെന്ററില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സെക്രട്ടറി അനീഷ് ചളിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വീക്ഷണം ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍.പി. മുഹമ്മദാലി ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ട്രഷറര്‍ നസീര്‍ താജ് നന്ദി പറഞ്ഞു. വീക്ഷണം ഫോറത്തിന്റെ പുതിയ കലാവിഭാഗമായ ‘ക്രിയേറ്റീവ് പ്രിസം’ എന്ന സംഘടനയുടെ ലോഗോ എം.യു. ഇര്‍ഷാദ്, നിബു സാം ഫിലിപ് എന്നിവര്‍ക്ക് കൈമാറി.
പുതിയ ഭാരവാഹികളായി ടി.എം. നിസാര്‍ (പ്രസിഡന്റ്), എസ്.എ. ഷാജികുമാര്‍ (ജനറല്‍ സെക്രട്ടറി), രാജേഷ് മഠത്തില്‍ (ട്രഷറര്‍), നസീര്‍ താജ്, സയീദ് മുണ്ടയാട്, ജെറിന് ജേക്കബ്, അമീര്‍ കല്ലമ്പലം, സിറാജുദ്ദീന് മാള (വൈസ് പ്രസിഡന്റുമാർ), പി. നദീര്‍, ജോയിസ് പുന്തല, ജോസ്സി, ബാസ്റ്റിന്, കബീര്‍ (സെക്രട്ടറിമാർ), ഫസല്‍ റഹ്മാൻ (അസി. ട്രഷറർ), അമര്‍ലാല്‍ പാലക്കല്‍, ഷൈജു ബദറുദ്ദീന്‍ (മീഡിയ കണ്‍വീനര്‍മാർ), വിഷ്ണു പ്രകാശ്, റജ മുഹമ്മദ് (കലാവിഭാഗം സെക്രട്ടറിമാർ), ഷാനവാസ് സാലി (സാഹിത്യവിഭാഗം സെക്രട്ടറി), മുഹമ്മദ് ഷഫീക്ക് (കായിക വിഭാഗം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എം.യു. ഇര്‍ഷാദ്, നിബു സാം ഫിലിപ്പ് എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി പ്രതിനിധികള്‍. 23 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.