ദുബൈ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പരിചയപ്പെടുത്തിയ രാഷ്ട്രീയം സാമൂഹികനീതിക്ക് വേണ്ടിയുള്ളതായിരുന്നെന്നും സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും ദുർബലരുമായ പൗരന്മാരെ അഭിസംബോധന ചെയ്തതിന് അദ്ദേഹം നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നെന്നും സ്വാമി ആത്മദാസ് യാമി ധർമപക്ഷ.
പീപ്പിൾസ് കൾച്ചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അൽ നഹ്ദ സെവൻസിസ് റെസ്റ്റാറന്റ് ഹാളിൽ നടന്ന സംസ്കാരിക സമ്മേളനത്തിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ അധ്യക്ഷത വഹിച്ചു. സമ്മേളനം പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് ഉദ്ഘാടനം ചെയ്തു.
ഇല്യാസ് തലശ്ശേരി സ്വാഗതം പറഞ്ഞ സംഗമത്തിൽ ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ സന്ദേശം മുഹമ്മദ് അവതരിപ്പിച്ചു. 25 വർഷത്തെ പിന്നിട്ട വഴികൾ സംബന്ധിച്ച് കരീം കാഞ്ഞാർ വിഷയമവതരിപ്പിച്ചു. സംസ്കാരികപ്രവർത്തകരായ ബഷീർ തിക്കോടി, അഡ്വ. അബ്ദുൽ ഫാരിസ്, മസ്ഹറുദ്ദീൻ, അബുലൈസ്, റഹീസ് കാർത്തികപ്പള്ളി, അസീസ് സേട്ട്, ജംഷാദ് ഇല്ലിക്കൽ, ഷാരിസ് കള്ളിയത്ത്, മുജീബ് റഹ്മാൻ, ഫൈസൽ കറുകമാട്, ലത്തീഫ് പൂന്തുരുത്തി, ഷമീർ പവിട്ടപ്പുറം എന്നിവർ സംസാരിച്ചു. ഇബ്രാഹിം പട്ടിശ്ശേരി നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളോടെ ആറുമാസം നീണ്ട സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.