ഷട്ട്ൽ മാസ്റ്റേഴ്സ് ഡബ്ൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025ന്റെ ലോഗോ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിക്കുന്നു
ഷാർജ: ഇന്ദിര ഗാന്ധി വീക്ഷണം ഫോറം ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20ന് ‘ഷട്ട്ൽ മാസ്റ്റേഴ്സ് ഡബ്ൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025’ നടത്തും.ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 12ലെ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ ഉച്ച 12 മുതൽ രാത്രി ഒമ്പതു വരെയാണ് മത്സരങ്ങൾ നടക്കുക.സി, സി പ്ലസ്, ഡി, ഡി പ്ലസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യതയുള്ള റാങ്ക് കാറ്റഗറിയിലുള്ള ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. ഓരോ ടീമിനും രജിസ്ട്രേഷൻ നിർബന്ധമാണ്. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ: 054 303 7036, 056 770 3719. ടൂർണമെന്റിന്റെ ഔദ്യോഗിക ഫ്ലെയർ പ്രകാശനം ജൂലൈ നാലിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.