ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്: ക്ലബ്ബ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ സഞ്ജയ് ജസ് വല്‍ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ചെയ്തു. ക്ലബ് പ്രസിഡൻറ് ഡോ. പുത്തൂര്‍ റഹ്മാന്, ഉപദേഷ്ടവ് വേദ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി നസിറുദ്ദീന്‍ തുടങ്ങിയവർ സംബന്ധിച്ചു.റാക് കേരള സമാജം: സമാജം അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രസിഡൻറ് നാസര്‍ അല്‍ മഹ ദേശീയ പതാക ഉയര്‍ത്തി. ജന.സെക്രട്ടറി അജയ്കുമാര്‍, തോമസ് തോമസ്, അഷ്റഫ് മാളിയേക്കല്‍, അഡ്വ. ബാലകൃഷ്ണന്, ഗഫൂര്‍ മാവൂര്‍, സിന്ധു ബാലകൃഷ്ണന്, സൗദ അയൂബ്, കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍ അജ്മാൻ: പതാകയുയർത്തൽ ചടങ്ങിനു വൈസ് പ്രസിഡൻറ് പ്രഘോഷ് നേതൃത്വം നല്കി. സെക്രട്ടറി ശിഹാബ്, സലീംനൂര്‍ ഒരുമനയൂര്‍, രാജേന്ദ്രൻ, യഹിയ, വിനോദ്, സജീവൻ, രാജേഷ്, ജിനേഷ്, സാദിക്ക്, ഗിരീശൻ, ജീജ പ്രജിത്ത്, ഷാഹിദ, ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. പായസവിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.