സുധീർ കുമാർ
Posted On
date_range Updated On
date_range ഇന്ത്യന്‍ പഞ്ചഗുസ്തി താരം അജ്മാനില്‍ നിര്യാതനായി
അജ്മാന്‍: ഇന്ത്യന്‍ മുൻ പഞ്ചഗുസ്തി താരവും ചാവക്കാട് സ്വദേശിയുമായ എൻ.വി. സുധീർ കുമാർ (53) അജ്മാനില്‍ നിര്യാതനായി. അജ്മാൻ ബീച്ച് ഹോട്ടലിലായിരുന്നു ജോലി. വെള്ളിയാഴ്ച താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ചാവക്കാട് അകലാട് നെടിയേടത്ത് റിട്ട. സൈനികൻ വേലായുധെൻറയും അകലാട് സ്കൂൾ ടീച്ചറായിരുന്ന സുഭദ്രയുടെയും മകനാണ്.
കാനഡയില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഗുരുവായൂരിലെ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. 2008 മുതൽ അജ്മാൻ ബീച്ച് ഹോട്ടലിൽ സെക്യൂരിറ്റി ഓഫിസറായി ജോലിചെയ്യുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും. ഇന്ത്യയിലെ ദേശീയ ചാമ്പ്യന്‍പട്ടവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.