ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ ഇ​ന്ത്യ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ‘ഇന്ത്യ ഫെസ്റ്റ്’ സംഘടിപ്പിച്ചു


ഫു​ജൈ​റ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ഇ​ന്ത്യ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബി​ന് മു​ന്‍വ​ശ​ത്തു​ള്ള ഫ​സീ​ല്‍ പാ​ര്‍ക്കി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ഗ​ഫൂ​ർ ബ​ഹ്രൂ​സി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ നാ​സ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ര്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഞ്ജീ​വ് മേ​നോ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് അ​ഡ്വൈ​സ​ർ ഡോ​ക്ട​ർ പു​ത്തൂ​ർ റ​ഹ്മാ​ൻ, അ​ന്‍വ​ര്‍ ന​ഹ, സി​നി​മ ന​ടി അ​ന്‍ഷി​ബ ഹ​സ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​നും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​ക്കും ന​ൽ​കി​വ​രു​ന്ന ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഫു​ജൈ​റ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സാ​മ്പ​ത്തി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ർ അ​ലി ത​ജ​ല്ലി, ഫോ​ട്ടോ​ഗ്രാ​ഫ​ർ ജാ​വേ​ദ് ഖു​റൈ​ശി എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​ഭ​ഗ​ൻ, സി​റാ​ജ്, സ​ന്തോ​ഷ് മ​ത്താ​യി, മു​ഹ​മ്മ​ദ​ലി, അ​നീ​ഷ്, ജ​ഗ​ദീ​ഷ്,, അ​ബ്ദു​ൽ ജ​ലീ​ൽ അ​ശോ​ക്, ജോ​ജി മ​ണ്ഡ​പ​ത്തി​ൽ, അ​ബ്ദു​ള്ള, ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സോ​ഷ്യ​ല്‍ ക്ല​ബ്‌ ക​ള്‍ച്ച​റ​ല്‍ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Indian Social Club Fujairah organized 'India Fest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.