ഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം സംഘടിപ്പിച്ച രാഗലഹരി സംഗീതസന്ധ്യ
ദുബൈ: ഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം ദുബൈ ചാപ്റ്റർ രാഗലഹരി എന്ന പേരിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. ശനിയാഴ്ച കരാമ എസ്.എൻ.ജി ഇവന്റ്സിൽ നടന്ന പരിപാടിയിൽ വിശാലാക്ഷി ശങ്കറും സംഘവും അവതരിപ്പിച്ച ഊത്തുക്കാട് വെങ്കട കവിയുടെ കൃതികളുടെ ആലാപനവും തുടർന്ന് പ്രണവ് ആർക്കോട്ട്, ശിവതേജ, ശ്യാമകൃഷ്ണ എന്നിവരുടെ മാൻഡോലിൻ, വയലിൻ,മൃദംഗം ത്രയം എന്നിവയും കാണികൾക്ക് നാവ്യാനുഭൂതിയേകി. അർച്ചന കൃഷ്ണകുമാർ, ശ്രീവർഷിണി സുബ്രമണ്യൻ, നകുൽ കല്ലാറ്റ് എന്നിവർ പക്കമേളമൊരുക്കി. കലാകാരന്മാരെ ആദരിച്ച ചടങ്ങിൽ ഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം ഭാരവാഹികളായ സലിം, സേതുനാഥ് വിശ്വനാഥൻ, കേശവൻ നമ്പീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.