സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ ഫോർ അഡ്വഞ്ചർ സമുദ്ര നിരപ്പിൽനിന്ന് 1850 അടി ഉയരത്തിലുള്ള മസ്ഫൂത് മലനിരകളിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന ആഘോഷത്തിന് തുടക്കം കുറിച്ചപ്പോൾ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം: ആഘോഷം മലമുകളിൽ...

മസ്ഫൂത്​: ഇന്ത്യയുടെ 80മത് സ്വാതന്ത്ര്യദിനം യു എ ഇ മസ്ഫൂത് മലനിരകളിൽ ആഘോഷമാക്കി ജി.സി.സിയിലെ ഏറ്റവും വലിയ സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ ഫോർ അഡ്വഞ്ചർ. സമുദ്ര നിരപ്പിൽനിന്ന് 1850 അടി ഉയരത്തിലുള്ള മസ്ഫൂത് മലനിരകളിൽ പതാക ഉയർത്തിയാണ്​ ആഘോഷത്തിന് തുടക്കം കുറിച്ചത്​. വെളുപ്പിന് നാലുമണിക്ക് ഇന്ത്യയുടെയും യു.എ.ഇയുടെയും പതാകകൾ കൈയിലേന്തിയാണ്​ എ ഫോർ അഡ്വഞ്ചർ അംഗങ്ങൾ മലകയറിയത്​.

തുടർന്ന് മലയിറങ്ങി താഴെ പ്രത്യേകം അലങ്കരിച്ച് സജ്ജമാക്കിയ വേദിയിൽ വച്ച് മറ്റ് ആഘോഷ പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിന സന്ദേശവും പ്രതിജ്ഞയുമെടുത്തു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ്​ മത്സരവും നടന്നു.

കൂടുതൽ യാത്രകൾ സംഘടിപ്പിച്ച് സമൂഹത്തിലെ സ്നേഹവും സഹോദര്യവും പരസ്പരം വളർത്തുവാൻ സാഹസിക കൂട്ടായ്മകൾക്കും സാധിക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ ഫോർ അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി ആശംസിച്ചു. കുട്ടികളും മുതിർന്നവരും അടക്കം നൂറിലധികം പേർ പങ്കെടുത്തു. ജിബ്സ്, അഖിൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - indian independence day celebration held on Masfut hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.