റാക് ഐ.ആര്‍.സിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്

സ്വാതന്ത്ര്യദിനമാഘോഷിച്ച് റാസല്‍ഖൈമയിലെ ഇന്ത്യൻ പ്രവാസികൾ

റാസല്‍ഖൈമ: 80-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി). ഐ.ആര്‍.സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ബി.ജി. കൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.

ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അനുബാല്‍ നാരായണന്‍, സുപ്രിയ ഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപരിപാടികളും ദേശീയഗാന ആലാപനവും നടന്നു. ഐ.ആര്‍.സി ജോ. സെക്രട്ടറി മോഹന്‍ പങ്കത്ത്, അഡ്മിനിസ്ട്രേറ്റര്‍ പത്മരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ ഡോ. കെ.എം. മാത്യു പറഞ്ഞു. 

റാക് ഇന്ത്യന്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം

റാസല്‍ഖൈമ: വിവിധ പരിപാടികളോടെ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റാക് ഇന്ത്യന്‍ അസോസിയേഷന്‍. പ്രസിഡന്‍റ് എസ്.എ. സലീം ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. വ്യത്യസ്ത കൂട്ടായ്മകളുടെ ഭാരവാഹികളും വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മധു, പ്രദീപ്, ക്ളമന്‍റ്, ഡോ. റജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Indian expatriates in Ras Al Khaimah celebrate Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.