ക്യാഷ് പ്രൈസും ഉപഹാരങ്ങളും സ്വീകരിച്ച റാക് ഹോസ്പിറ്റല്‍ ഡയബറ്റിക് ചലഞ്ച് വിജയികള്‍ ആരോഗ്യ മന്താലയം-റാക് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥരോടൊപ്പം
റാസല്‍ഖൈമ: റാക് ഹോസ്പിറ്റല്‍ ഡയബറ്റിക് ചലഞ്ച് 2025ല്‍ പുരുഷ-വനിത വിഭാഗത്തില്‍ ഇന്ത്യന്‍ മത്സരാര്‍ഥികള്‍ ഒന്നാമതെത്തി. റാക് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നാലാമത് ഡയബറ്റിക് ചലഞ്ചില്‍ 5,500 പേരാണ് പങ്കാളികളായത്. 12 ആഴ്ച നീണ്ട ചലഞ്ചില്‍ റാക് ഹോസ്പിറ്റല്‍ ടീമിന്റെ നിർദേശങ്ങളും മാനദണ്ഡങ്ങളും പിന്തുടര്ന്ന് വിജയികളായവര്‍ക്ക് കാഷ് പ്രൈസും 20,000 ദിര്‍ഹം വിലമതിക്കുന്ന ഉപഹാരങ്ങളും ആരോഗ്യ പരിശോധന വൗച്ചറുകള്‍, ജിം അംഗത്വം, യാത്രാ റിവാര്‍ഡുകള്‍ തുടങ്ങിയവ റാക് ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
ഫിസിക്കല്‍ കാറ്റഗറിയില്‍ പുരുഷന്മാരില് ഇന്ത്യക്കാരായ കാര്‍ത്തിക് അന്പഴകന്, ജവാദ് ഹുസൈന്, മഞ്ജു മണി എന്നിവരും വനിതാ വിഭാഗത്തില്‍ സയ്യിദ ഹുബ ബീഗം (ഇന്ത്യ), സന അബ്ബാസി (പാകിസ്താന്), മറിയം ബീഗം (ബംഗ്ലാദേശ്) തുടങ്ങിയവരുമാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍. യഥാക്രമം 5000, 3000, 2000 ദിര്‍ഹം കാഷ് പ്രൈസും ഉപഹാരങ്ങളും ചടങ്ങില്‍ ഇവര്‍ക്ക് സമ്മാനിച്ചു.വെര്‍ച്വല്‍: അബൂബക്കര്‍ മുഹമ്മദ്, അജികുമാര്‍ സത്യനാഥന്, മനു രമേഷ് (ആണ്.), സുമി സന്തോഷ്, ജസീല പൂവന്‍ചാലില്‍, അനിത (സ്ത്രീ.), കോര്‍പറേറ്റ്: സ്റ്റീവന്‍ റോക്ക്, ഇ.എഫ്.എസ് ദുബൈ, റാക് സെറാമിക്സ്.മുഹമ്മദ് അബ്ദുല്‍ കാസിം, മാജിദ് തമീം, അബി പ്ലാത്തോപ്പില്‍ മിഖായേല്‍, ഒമ്നിയ സെയ്ഫ്, ഷഹ്സാദ്, സൂസന്, കമ്റുന് നഹര്‍, റിദ മുഹമ്മദ്, അനീഷ് കുഞ്ചെറിയ, സാന്തന മുത്തു രാജേന്ദ്രന് എന്നിവര്‍ വിജയികളുടെ ആദ്യനിരകളില്‍ സ്ഥാനം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.