ഇന്ത്യൻ ബിസിനസുകാരൻ ദുബൈയിൽ കവർച്ചക്കിരയായി

ദുബൈ: ബാങ്കിൽനിന്ന്​ പണം പിൻവലിച്ച്​ മടങ്ങിയ ഇന്ത്യക്കാരനായ ബിസിനസുകാരൻ ദുബൈയിൽ കവർച്ചക്കിരയായി. സംഭവത്തിൽ എട്ടു ഇത്യോപക്കാരെ പിടികൂടി കവർച്ച​ക്കേസ്​ ചുമത്തി ​കോടതിയിൽ ഹാജരാക്കി. അൽ ഖിസൈസ്​ പ്രദേശത്താണ്​ സംഭവം​. 69കാരനായ ബിസിനസുകാരൻ ബാങ്കിൽ നിന്ന്​ 1,90,000 ദിർഹം പിൻവലിച്ച്​ മടങ്ങുന്നതിനിടെയാണ്​ ആക്രമിക്കപ്പെട്ടത്​.

തൊഴിലാളികൾക്ക്​ ശമ്പളം നൽകാനാണ്​ ഇത്രയും പണം പിൻവലിച്ചത്​. ബാങ്കിൽനിന്ന്​ കാറിലേക്ക്​ നടക്കുന്നതിനിടെയാണ്​ സംഘം കവർച്ച നടത്തിയത്​. മുഖത്തും നെഞ്ചിലും മർദിച്ച്​ തള്ളിയിട്ട ശേഷമാണ്​ പണം തട്ടിയെടുത്തത്​. ഈസമയം പട്രോളിങ്​ നടത്തുന്ന പൊലീസ്​ ഇത്​ കാണുകയും കാറിൽ രക്ഷപ്പെട്ട കവർച്ചസംഘത്തെ പിന്തുടരുകയും ചെയ്​തു. പക്ഷേ, സംഘം രക്ഷപ്പെട്ട​ു. പിന്നീട്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികൾ പിടിയിലായത്​.

സംഭവത്തിനുശേഷം സമാനമായ കവർച്ചക്ക്​ ​​ശ്രമിക്കുന്നതിനിടെ സി.സി.ടി.വിയിൽ ഇവരെ തിരിച്ചറിഞ്ഞാണ്​ പിടികൂടിയതെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. സംഘം കവർന്ന പണം മറ്റൊരാളെ ഏൽപിക്കുകയും വിദേശത്തേക്ക്​ അയക്കുകയും ചെയ്​തതായി കണ്ടെത്തിയിട്ടുണ്ട്​. കേസിൽ അടുത്തമാസം ആറിന്​ കോടതി വിധിപറയും.

Tags:    
News Summary - Indian businessman robbed in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.