ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് ഓർഡർ ഓഫ് സായിദ് സെക്കൻഡ്, ഫസ്റ്റ്ക്ലാസ് ബഹുമതി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻസായിദ് ആൽ നഹ്യാൻ സമ്മാനിക്കുന്നു
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യു.എ.ഇയുടെ ആദരം. രാജ്യത്തിന്‍റെ ഉന്നത ബഹുമതികളിലൊന്നായ ഓർഡർ ഓഫ് സായിദ് സെക്കൻഡ്, ഫസ്റ്റ്ക്ലാസ് ബഹുമതി നൽകിയാണ് യു.എ.ഇ അദ്ദേഹത്തെ ആദരിച്ചത്.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഏർപ്പെടുത്തിയ ബഹുമതിക്ക് അംബാസഡർക്ക് സമ്മാനിച്ചത്.
അബൂദബിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻസായിദ് ആൽ നഹ്യാൻ ബഹുമതി കൈമാറി. യു.എ.ഇ നൽകിയ പിന്തുണക്കും ബഹുമതിക്കും നന്ദി അറിയിക്കുന്നതായി സഞ്ജയ് സുധീർ പറഞ്ഞു. വർഷങ്ങളുടെ സേവനത്തിന് ശേഷം സെപ്റ്റംബർ 30ന് അദ്ദേഹം യു.എ.ഇയിൽനിന്ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.