ഇന്ത്യന്‍ എംബസിയും അന്‍വര്‍ ഗര്‍ഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-യു.എ.ഇ സ്ട്രാറ്റജിക് ഫോറത്തിൽനിന്ന്
ശ്രദ്ധേയമായി ഇന്ത്യ-യു.എ.ഇ സ്ട്രാറ്റജിക് ഫോറം
അബൂദബി: അബൂദബിയിലെ ഇന്ത്യന്‍ എംബസിയും അന്‍വര്‍ ഗര്‍ഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും(എ.ജി.ഡി.എ)സംയുക്തമായി ഇന്ത്യ-യു.എ.ഇ. സ്ട്രാറ്റജിക് ഫോറം സംഘടിപ്പിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രധാന മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും ഉന്നതതല ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനുമായി തയാറാക്കിയ ഫോറം ഏപ്രില്‍ 30നാണ് ചേര്‍ന്നത്. ഇരുരാജ്യങ്ങളിലെയും നയകാര്യ വിദഗ്ധരും സര്‍ക്കാറിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും പങ്കെടുത്ത യോഗം ഒരു ദിനം മുഴുവന്‍ നീണ്ടുനിന്നു. ഊര്‍ജം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണമാണ് ഫോറത്തില്‍ ചര്‍ച്ചയായത്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നയ നിര്‍ദേശങ്ങള്‍ ഫോറത്തില്‍ ഉയര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, എ.ജി.ഡി.എ ഡയറക്ടര്‍ ജനറല്‍ നികോളയ് മ്ലാദനോവ് എന്നിവര്‍ പങ്കാളികളായ സംഭാഷണത്തോടെയാണ് പരിപാടിക്കു തുടക്കമായത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അടുത്ത വര്‍ഷങ്ങളില്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇതിനു ശേഷം യു.എ.ഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരിയും ഇന്ത്യയിലെ യു.എ.ഇ മുന്‍ അംബാസഡര്‍ അഹ്മദ് അല്‍ ബന്നയും പങ്കെടുത്ത ചര്‍ച്ച അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.