ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്റര്‍ പൊന്നോണം, മെഗാ മ്യൂസിക്കല്‍ ആൻഡ് കോമഡി ഷോ സംബന്ധിച്ച് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ‘പൊന്നോണം 2024’ ഒക്ടോബര്‍ 11ന് രാത്രി എട്ടുമണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഐ.എസ്.സി റൂഫ് ടോപ്പിലാണ് മെഗാ മ്യൂസിക്കല്‍ ആൻഡ് കോമഡി ഷോ അരങ്ങേറുക. സംഗീത സംവിധായകന് ഗോപി സുന്ദര്‍, ഗായകന് അഫ്സല് ഇസ്മായില്‍, അഖില ആനന്ദ്, പ്രണവം ശശി, കബീര്‍, ഫര്ഹാന് നവാസ്, ശ്രീജിത്ത് പെരുമന തുടങ്ങിയവര്‍ ഷോ നയിക്കും.
വിവിധ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഈ വര്‍ഷത്തെ ഓണം ഐ.എസ്.സി ആഘോഷിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ഐ.എസ്.സി. പ്രസിഡന്റ് ജയറാം റായ് എം., ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, ട്രഷറര്‍ ദിനേഷ് പൊതുവാള് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.