??????? ???????? ?????????? ??????? ??????? ??????? ????????? ????? ???????? ??????? ?????, ??????? ????????? ?????? ???? ??????? ?????????

ഇന്ത്യയും യുഎഇയും സംയുക്​ത നാവികാഭ്യാസത്തിന്​

അബൂദബി: ഇന്ത്യയും യുഎഇയും ആദ്യമായി സംയുക്​ത നാവികാഭ്യാസത്തിന്​ ഒരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതി​​െൻറ ഭാഗമായി നടത്തുന്ന നാവികാഭ്യാസം അടുത്ത വർഷം മാർച്ചിലായിരിക്കും സംഘടിപ്പിക്കുക. ഇന്ത്യൻ നാവികസേനയുടെ വെസ്​റ്റേൺ കമാൻഡ്​ ഫ്ലാഗ്​ ​ഒാഫീസർ കമാൻഡിങ്​ ൈവസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്ര അബൂദബിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവിൽ കടലിലെ വിവിധ പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ ഒന്നിച്ചാണ്​ പ്രവർത്തിക്കുന്നത്​.

തുറമുഖ സന്ദർശനം പരിശീലനം വിവരങ്ങളുടെ കൈമാറ്റം എന്നീ രംഗങ്ങളിലും സഹകരണമുണ്ട്​. നിലവിൽ രണ്ട്​ ഇന്ത്യൻ പോർക്കപ്പലുകൾ അബൂദബി തുറമുഖത്ത്​ എത്തിയിട്ടുണ്ട്​.  ​െഎ.എൻ.എസ്​. ടെഗ്​, ​െഎ.എൻ.എസ്​.ത്രികണ്​ഠ്​ എന്നിവയാണ്​ എത്തിയത്​. റഡാറുകളെ പോലും കബളിപ്പിച്ച്​ ആരുടെയും കണ്ണിൽപെടാ​െത മുന്നേറാൻ ശേഷിയുള്ള െഎ.എൻ.എസ്​. ടെഗ് വിവിധതരം യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സജ്ജമാക്കിയതാണ്​. ഇന്ത്യയുടെ പടിഞ്ഞാറൻ നാവികപ്പടയു​െട ഭാഗമായ ഇൗ കപ്പലിനെ നയിക്കുന്നത്​ കമാൻഡിങ്​ ഒാഫീസർ നിർഭയ്​ ബാപ്​ന ആണ്​.

2012ൽ സേനയുടെ ഭാഗമായ ഇൗ കപ്പൽ പലവട്ടം കടൽകൊള്ളക്കാരെ നേരിടാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്​. ഒളിയുദ്ധത്തിനായി തയാർ ചെയ്യപ്പെട്ടിരിക്കുന്ന െഎ.എൻ.എസ്​.ത്രികണ്​ഠി​​​െൻറ കമാൻഡിങ്​ ഒാഫീസർ ഉപൽ കുണ്​ഠ്​ ആണ്​. വിവിധതരം ആയുധങ്ങൾ വഹിക്കുന്ന ഇൗ കപ്പൽ കര, നാവിക, വ്യോമ ഭീഷണികൾ നേരിടാൻ കഴിവുള്ളതാണ്​. ഗൾഫിലെ സുഹൃദ്​ രാജ്യങ്ങളോടുള്ള ​െഎക്യദാർഢ്യം ഉൗട്ടിയുറപ്പിക്കുന്നതും സന്ദർശന ലക്ഷ്യമാണ്​. കപ്പലുകൾ ചൊവ്വാഴ്​ച തീരം വിടും. 

Tags:    
News Summary - India holds naval exercise with UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.