വെർച്വൽ പഠനകാലത്ത് 'ഗൾഫ് മാധ്യമം' നടത്തുന്ന ഫ്രീഡം മെഗാക്വിസ് പരിപാടി വിദ്യാർഥികൾക്ക് നൽകുന്ന ഏറ്റവും വലിയ ഉപഹാരമാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിെൻറ 75 വർഷം ആഘോഷിക്കുന്ന ഘട്ടത്തിൽ വിദ്യാർഥികളെയും പ്രവാസിസമൂഹത്തെയും ചരിത്രത്തെക്കുറിച്ച് ഓർമിപ്പിക്കുന്നത് സത്കൃത്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് അത് ഏറെ സഹായകരമാകും. ഏഴു മുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തുകൊണ്ട് അറിവ് വർധിപ്പിക്കാനും ഓർമശക്തി പരീക്ഷിക്കാനും തയാറാകണം. ഇന്ത്യാ ചരിത്രത്തോടൊപ്പം നാം സമാധാനപരമായി അധിവസിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ ഗതകാലവും വർത്തമാനവും മനസ്സിലാക്കാനും ഈ പരിപാടി ഉപകരിക്കും.
വരും തലമുറക്ക് അറിവിെൻറയും അനുഭവങ്ങളുടെയും പുതിയ വെളിച്ചം പ്രദാനംചെയ്യുന്ന ഇത്തരം പരിപാടികൾ ആവിഷ്കരിക്കുന്ന 'ഗൾഫ് മാധ്യമ'ത്തെ പ്രശംസിക്കുന്നു. മെഗാക്വിസിന് എല്ലാ ഭാവുകങ്ങളും വിദ്യാർഥികൾക്ക് വിജയാശംസകളും നേരുന്നു.
മീര റഹ്മാൻ
വൈസ് പ്രിൻസിപ്പൽ
ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.