ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്​ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാദി വിഷ്ണു വര്‍ധന്‍ റെഡ്ഡി പതാക ഉയര്‍ത്തുന്നു

അഭിമാന നിറവിൽ സ്വാതന്ത്ര്യ ദിനാഘോഷം

ദുബൈ: ദേശാഭിമാനത്തിന്‍റെ നിറവിൽ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളും രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അബൂദബിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തി.

ദുബൈയില്‍, കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാദി വിഷ്ണു വര്‍ധന്‍ റെഡ്ഡി പതാക ഉയര്‍ത്തി. തുടര്‍ന്ന്, ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, റാസൽഖൈമ ഇന്ത്യൻ റിലീഫ് സെന്‍റർ, ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, അബൂദബി മലയാളി സമാജം, ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ, വിവിധ ഇന്ത്യൻ സ്കൂളുകൾ എന്നിവിടങ്ങളിൽ വർണാഭമായ ആഘോഷങ്ങൾ നടന്നു.

അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷങ്ങളിൽ നൂറുകണക്കിനാളുകൾ പ​ങ്കെടുത്തു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ്​ അംബാഡഡർ ഡോ. ദീപക്​ മിത്തൽ ദേശീയ പതാക ഉയർത്തിയത്​. പ്രവാസ ലോകത്ത്​ രാജ്യത്തിന്‍റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും അ​ദ്ദേഹം അഭിനന്ദിച്ചു. നിരവധി നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേ​റി.

Tags:    
News Summary - indepenence day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.