കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ബിബിൻകുമാർ പതാക ഉയർത്തുന്നു
കൽബ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ബിബിൻകുമാർ പതാക ഉയർത്തി. രാഷ്ടപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. പ്രസിഡന്‍റ് എൻ.എം. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്‍റ് സുബൈർ എടത്തനാട്ടുകര, ജോ. ട്രഷറർ വി. അഷ്‌റഫ്, കമ്മിറ്റിയങ്ങളായ കെ.പി. മുജീബ്, സി.കെ. അബൂബക്കർ, തോമസ്, ജിതേഷ്, ഷജീർ, അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ് നടത്തിയ സമ്മർ ഫെസ്റ്റിവെൽ വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും കോൺസുൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.