ഇന്‍കാസ് അബൂദബി സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ ചടങ്ങ്​

തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് ഇന്‍കാസ്

അബൂദബി: അന്തരിച്ച മുന്‍ കെ.പി.സി.സി പ്രസിഡന്റും മുന്‍ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയെ ഇന്‍കാസ് അബൂദബി അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എം. അന്‍സാറിന്റ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

ട്രഷറര്‍ സാബു അഗസ്റ്റിന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി അനുപ ബാനര്‍ജി നന്ദി പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും സമാജം വൈസ്​ പ്രസിഡന്‍റുമായ ടി.എം നിസാര്‍, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ സയീദ് മുണ്ടയാട്, എ.സി. അലി, മുഹമ്മദ് അലി, അമീര്‍ കല്ലമ്പലം, ബിനു ബാനര്‍ജി, അനീഷ് മോന്‍, അനില്‍കുമാര്‍, അനീഷ് ബാലകൃഷ്ണന്‍, സൈജു പിള്ള എന്നിവരും ജില്ല ഭാരവാഹികളായ ഷാജികുമാര്‍, നാസര്‍ ആലംകോട്, ബാജു അബ്ദുല്‍ സലാം, ഓസ്റ്റിന്‍ ഫെര്‍ണാണ്ടസ്, രജീഷ് കോടോത്ത്, സിനു ജോണ്‍, റിയാസ് എ.ടി, ഷഫീക്ക് എന്നിവരും തെന്നലയെ അനുസ്മരിച്ചു.

Tags:    
News Summary - Incas remembers Thennala Balakrishna Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.