ഇൻകാസ് ഓണം 2025ന്റെ ബ്രോഷർ പ്രകാശനം
അജ്മാൻ: ഒക്ടോബർ 12ന് അജ്മാൻ കൾചറൽ സെന്ററിൽ നടക്കുന്ന ഇൻകാസ് ഓണം 2025ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ചടങ്ങ് നാഷനaൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് യേശുശീലൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയ നേതാക്കൾ പരിപാടിയിൽ അതിഥികളായെത്തും.
ഗായകൻ വിധു പ്രതാപ് നയിക്കുന്ന സംഗീത ബാൻഡും മറ്റ് കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ ഭാഗമായി എട്ട് എമിറേറ്റ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൂക്കള മത്സരം, തിരുവാതിര മത്സരം, ഓണം ഘോഷയാത്ര തുടങ്ങിയവയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. വിശദരൂപം ജനറൽ സെക്രട്ടറി എസ്.എം. ജാബിർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജനറൽ കൺവീനർ സി.എ. ബിജു, ഫൈനൻസ് കൺവീനർ ബിജു അബ്രഹാം, കൾച്ചറൽ കമ്മിറ്റി കൺവീനർ രാജി എസ്. നായർ, റിസപ്ഷൻ കമ്മിറ്റി കൺവീനർമാരായ ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, ഷാജി പരേദ്, ബി.എ. നാസർ, പോൾ പൂവത്തേരിൽ, വിഷ്ണു വിജയൻ, ടി.പി. അഷറഫ്, റഫീഖ് മട്ടന്നൂർ, സന്തോഷ് പയ്യന്നൂർ, എ.വി. മധു, ഫാമി അജ്മാൻ, ഗീ വർഗീസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു. കെ.സി. അബൂബക്കർ സ്വാഗതവും അനന്തൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.