Posted On
date_range Updated On
date_range സതീശന് പാച്ചേനിയെ അനുസ്മരിച്ച് റാക് ഇന്‍കാസ്
റാസല്‍ഖൈമ: റാക് ഇന്‍കാസിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ സതീശന് പാച്ചേനി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ അംഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു സതീശന് പാച്ചേനിയെന്ന് അധ്യക്ഷത വഹിച്ച ഇന്‍കാസ് രക്ഷാധികാരിയും ഇന്ത്യന്‍ അസോ. പ്രസിഡന്റുമായ എസ്.എ. സലീം പറഞ്ഞു. നാസര്‍ അല്‍ദാന, നാസര്‍ അല്‍മഹ, എ.കെ. സേതുനാഥ്, ആരിഫ് കുറ്റ്യാടി, അഡ്വ. പ്രദീപ്, സജി ഗുരുവായൂര്‍, അജി സക്കറിയ, ആര്. സജ്ജാദ് ഫൈസല്‍, അജാസ് ഖാന് എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ പനങ്ങാട് സ്വാഗതവും പ്രസാദ് നെടുംപറമ്പില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.