ഇൻകാസ് ഫുജൈറ ഒരുക്കിയ ക്രിസ്മസ്, പുതുവത്സരാഘോഷം
ഫുജൈറ: ഇൻകാസ് ഫുജൈറയുടെ ക്രിസ്മസ് പുതുവത്സരാഘോഷം കൽബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്നു. ഇൻകാസ് ഫുജൈറ ജവഹർ ചിൽഡ്രൻസ് ക്ലബിലെ കുട്ടികളുടെ കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി. അൻക്വ ആർട്സിലെ കുട്ടികളുടെ ഡാൻസും വോയ്സ് ഓഫ് ഫുജൈറയുടെ സംഗീത വിരുന്നും ക്രിസ്മസ് കരോളും അരങ്ങേറി. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അശോക് കുമാർ, ഷിജി അന്ന, പി.സി. ഹംസ, ലെസ്റ്റിൻ ഉണ്ണി, ബി.എ. നാസർ, ബിജോയ് ഇഞ്ചിപ്പറമ്പിൽ, കൽബ സോഷ്യൽ ക്ലബ് പ്രസിഡന്റ് എൻ.എം. അബ്ദുസമദ്, കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ പ്രേമിസ് പോൾ, സഫാദ്, ട്രഷറർ ജിതേഷ് നമ്പറോൺ, വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ, ജി. പ്രകാശ്, വൈസ് പ്രസിഡന്റ് ആനന്ദക്കുട്ടൻ, സെക്രട്ടറി ഷജിൽ വടക്കേകണ്ടി, ജോ. ട്രഷറർ മനാഫ്, ജില്ല പ്രസിഡന്റുമാരായ കുഞ്ഞികൃഷ്ണൻ (കാസർകോട്), അഫ്സൽ (കണ്ണൂർ), റാഫി (മലപ്പുറം), അയൂബ് (തൃശൂർ), ജോൺ (ആലപ്പുഴ), മോനി ചാക്കോ (പത്തനംതിട്ട), എക്സിക്യൂട്ടിവ് അംഗങ്ങളായ മുരളീധരൻ, മണികണ്ഠൻ പട്ടാമ്പി, സാംബശിവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.