ഇൻകാസ് അബൂദബി സംഘടിപ്പിച്ച കുടുംബസംഗമം
അബൂദബി: ഇൻകാസ് അബൂദബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി. അബൂദബി മലയാളി സമാജത്തിലാണ് കുടുംബസംഗമം ഒരുക്കിയത്. പുതുതായി ചുമതലയേറ്റ ഇൻകാസ് അബൂദബി കമ്മിറ്റിയുടെ ആദ്യ സമ്പൂർണ കുടുമബസംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്. ഇൻകാസ് അബൂദബി പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതവും ട്രഷറർ സബ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
യു.എ.ഇ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ദീൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി. യേശുശീലൻ, സമാജം ആക്ടിങ് പ്രസിഡന്റ് ടി.എം. നിസാർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, കോഓഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, ഇൻകാസ് അബൂദബി ജനറൽ സെക്രട്ടറി ഗഫൂർ എടപ്പാൾ, ലുലു പി.ആർ.ഒ പി.എ. അഷറഫ് എന്നിവർ സംസാരിച്ചു.
60 വർഷത്തിലധികമായി കോൺഗ്രസ് പ്രവർത്തകനായി നാട്ടിൽ പ്രവർത്തിക്കുന്ന ചോലയിൽ മുഹമ്മദ് എന്ന കുഞ്ഞാനിക്കക്ക് ഇൻകാസ് ആദരം നൽകി.ഇൻകാസ് വൈസ് പ്രസിഡന്റുമാരായ സയീദ് മുണ്ടയിൽ, ദശപുത്രൻ, സംസ്ഥാന ഭാരവാഹികളായ ടി.കെ. യാസർ , ഷൈജു പവിത്രൻ, ചാറ്റർജി, ബിനു ബാനർജി, മുജീബ് അബ്ദുൽ സലാം, അനീഷ് മോൻ, അനിൽ കുമാർ, ബിനു വാസുദേവ്, രഘു, സീനിയർ നേതാക്കളായ എൻ.പി. മുഹമ്മദാലി, കെ.എച്ച്. താഹിർ, നിബു സാം ഫിലിപ്പ്, സതീഷ്കുമാർ, ജില്ല ഭാരവാഹികളായ ഷാജികുമാർ, ജയരാമൻ, നാസ്സർ ആലംകോട്, ബഷീർ, ഓസ്റ്റിൻ, അമീർ കല്ലമ്പലം, നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.