Posted On
date_range Updated On
date_range യു.എ.ഇയിൽ കോവിഡ് വാക്സിനുകൾ ഇനി ഫാർമസികളിലും
ദുബൈ: കോവിഡ്, ഇൻഫ്ലുവൻസ പ്രതിരോധ വാക്സിനുകളൾ യു.എ.ഇയിലെ ഫാർമസികൾ വഴിയും വിതരണം തുടങ്ങുന്നു. ഇരു വാക്സിനുകളും ഉടൻ ഫാർമസികളിലെത്തുമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. താമസക്കാർക്ക് ഫാർമസികളിൽ നിന്ന് വാക്സിനുകൾ വാങ്ങി സ്വയം ഉപയോഗിക്കാൻ കഴിയും.
അതേസമയം, അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ച് വേണം ഉപയോഗിക്കാൻ. കോവിഡ്, ഇൻഫ്ലുവൻസ വാക്സിനുകൾ ഒന്നിച്ച് എടുക്കാം. നേരത്തെ, ഒരു വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞാലെ അടുത്ത വാക്സിൻ എടുക്കാവൂ എന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി. കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാനും പ്രതിരോധ ശേഷി ഉറപ്പാക്കാനുമാണ് ഫാർമസികൾ വഴി വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.