Posted On
date_range Updated On
date_range ആദ്യ പ്രഭാഷണത്തിൽ പ്രവാസി സമൂഹത്തെയും പരാമർശിച്ച് ശൈഖ് മുഹമ്മദ്
അബൂദബി: രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രഭാഷണത്തിൽ പൗരന്മാർക്കൊപ്പം പ്രവാസി സമൂഹത്തെയും പ്രത്യേകം പരാമർശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രതിസന്ധികളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ജനങ്ങളെ ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞ ശേഷം 'അതുപോലെ, ഈ രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്ന പ്രവാസികളുടെ മൂല്യവത്തായ പങ്കിനെ വളരെ ഉള്ളിൽതട്ടി അഭിനന്ദിക്കുന്നു' എന്നായിരുന്നു പരാമർശം.
യു.എ.ഇ രൂപീകൃതമായത് മുതൽ രാജ്യം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും തുടർച്ചയായ സംഭാവനകളർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.