ഷാർജയിൽ 1,400 സ്ലോട്ടുകൾ പണമടച്ചുള്ള പാർക്കിങ് മേഖലയാക്കി മാറ്റി

ഷാർജ: 2022ന്‍റെ ആദ്യത്തിൽ ഷാർജയിലെ 1,400ൽ അധികം പാർക്കിങ് സ്ലോട്ടുകൾ പണമടച്ചുള്ള പാർക്കിങ് മേഖലയാക്കി മാറ്റിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. നിയമം ലംഘിച്ച് മണൽ പ്രദേശങ്ങളും തുറസ്സായ യാർഡുകളും പാർക്കിങ്ങിന് ഉപയോഗിക്കുന്നതിനെതിരെ ഷാർജ മുനിസിപ്പാലിറ്റി കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. എസ്.എം.എസ് വഴി പണമടക്കാനുള്ള സൗകര്യത്തിനു പുറമെ, ടച്ച് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് പേമെന്‍റ് മീറ്ററുകളും പുതിയ പാർക്കിങ് ഏരിയകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഷാർജയിലെ മൊത്തം പെയ്ഡ് പാർക്കിങ് സ്ലോട്ടുകൾ ഇപ്പോൾ 55,300 ആയി വർധിച്ചതായി ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിങ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഖാഇദ് പറഞ്ഞു. ഇവയിൽ 1,210 ഇടത്ത് സ്മാർട്ട് മീറ്ററുകളുമുണ്ട്. മുനിസിപ്പാലിറ്റി ഇതുവരെ 18,033 പാർക്കിങ് സ്ലോട്ടുകളുള്ള 270 പാർക്കിങ് യാർഡുകളാണ് നൽകിയിട്ടുള്ളത്. ഷാർജ എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും ആവശ്യത്തിന് പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം നഗരത്തിന്‍റെ സൗന്ദര്യാത്മക രൂപത്തിന് ഭംഗം വരുത്തുന്ന നിരവധി പ്രദേശങ്ങൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയിട്ടുമുണ്ട്.

Tags:    
News Summary - In Sharjah, 1,400 slots have been converted into paid parking areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.