അബൂദബി: ദൗത്യനിർവഹണത്തിനിടെ സൈനിക വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്തസാക്ഷികളായ ആറു പ്രതിരോധ സേനാംഗങ്ങളുടെ മൃതദേഹങ്ങൾ യു.എ.ഇ വ്യോമസേന വിമാനത്തിൽ അൽ ബത്തീൻ വിമാനത്താവളത്തിലെത്തിച്ചു.
ക്യാപ്റ്റൻ സഇൗദ് അഹ്മദ് റാഷിദ് അൽ മൻസൂരി, വാറണ്ട് ഒാഫിസർ അലി അബ്ദുല്ല അഹ്മദ് അൽ ദൻഹാനി, വാറണ്ട് ഒാഫിസർ സായിദ് മുസല്ലം സുഹൈൽ അൽ അമീരി, വാറണ്ട് ഒാഫിസർ സാലിദ് ഹസൻ സാലിഹ് ബിൻ അംറ്, വാറണ്ട് ഒാഫിസർ നസീർ മുഹമ്മദ് ഹമദ് അൽ കഅബി, സർജൻറ് സൈഫ് ദാവി റാഷിദ് അൽ തുനൈജി എന്നിവരുടെ മൃതദേഹങ്ങൾ മുതിർന്ന സായുധസേന ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സൈനിക ബഹുമതികളോടെയാണ് ഏറ്റുവാങ്ങിയത്.
യു.എ.ഇ സായുധസേനയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്സ് സൈനികരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.