ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് അലുംനി യു.എ.ഇ ചാപ്റ്റർ ഓണാഘോഷ പരിപാടിയിൽ നിന്ന്
അജ്‌മാൻ: ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് അലുംനി യു.എ.ഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, പൂക്കളം, തിരുവാതിര, ചെണ്ടമേളം, കുട്ടികളുടെ കലാപരിപാടികൾ, ഉറിയടി, വടംവലി, കസേരയോട്ടം, ഫൺ ഗെയിംസ് എന്നിവ സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ മാഗസിൻ, എഡിറ്റർ ഉനൈസ്, സംരംഭകരായ അമാൻ, ജാസിം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. യു.എ.ഇ അലുംനി വെബ്സൈറ്റ് ബീ സ്പോക്ക് മീഡിയ എം.ഡി സിയമുദ്ദീൻ സ്വിച്ച് ഓൺ നിർവഹിച്ചു.
മേളം അബൂദബിയുടെ ചെണ്ടമേളം, മജീഷ്യൻ ഷാഹിത്തിന്‍റെ മാജിക് ഷോ, അലുംനി മെംബർമാരുടെ ഗാനമേള എന്നിവ നടന്നു.
മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് അഫ്സൽ എം.എച്ച്, ആഷിഖ് ഷംസുദ്ദീൻ, ശബ്നം, ഉനൈസ്, അജ്മൽ, ജോൺ, യാസീൻ ഖാൻ, ഉണ്ണികൃഷ്ണൻ, ഫസ്‌ലിൻ, നിഷ സലാം, ഇന്ദു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.