ദുബൈ: മുംബൈ സന്ദർശിക്കുന്ന നൂറു കണക്കിന് സ്വദേശികൾക്കും വിദേശികൾക്കും കമനീയ ഉപഹാരങ്ങൾ വിൽക്കുന്ന ജോലിയായിരുന്നു കണ്ണൂർ ചെറുവാൻഞ്ചേരി സ്വദേശി ഇജാസിന്. ഒടുവിൽ ഇജാസിന് ദൈവം ഒരു ഉപഹാരം നൽകി^പുതു ജീവൻ. േലാകത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിെൻറ നേർസാക്ഷിയാണ് ഇൗ ചെറുപ്പക്കാരൻ. മുംബൈ താജ് ഹോട്ടിലിനു പിറകിലെ കോസ്വേയിലാണ് ഇജാസ് കോഹിനൂർ ഹാൻറിക്രാഫ്റ്റ്സ് എന്നു പേരിട്ട ഗിഫ്റ്റ് കിയോസ്ക് നടത്തിവന്നിരുന്നത്.
ഭീകരർ അതുവഴിയാണ് ആർത്തലച്ച് വന്നത്. കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ച് കടന്നു പോയ അവർ ആരെയും തുരുതുരാ വെടിയുതിർത്തു. വലതു കൈ തണ്ടയിലും ഇടതു കൈപത്തിയിലും വെടിയേറ്റ് ചോരയിൽ കുളിച്ചു കിടന്ന ഇദ്ദേഹം ഏറെ നേരം ഉൗടുവഴികളിൽ ഒളിച്ചിരുന്നു.
പിന്നീട് പൊലീസ് വണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ പരീക്ഷണങ്ങൾ അവസാനിച്ചിരുന്നില്ല. ഇജാസിനെ പ്രവേശിപ്പിച്ചിരുന്ന അതേ ജി.ടി. ആശുപത്രിയിലേക്ക് പാഞ്ഞു കയറിയ ഭീകരർ രണ്ടു ജീവനക്കാരെ കൊലപ്പെടുത്തി. ജീവനക്കാരും രോഗികളും ഡോക്ടർമാരുമെല്ലാം കട്ടിലുകൾക്കടിയിൽ കുനിഞ്ഞു കിടന്നാണ് അന്ന് ജീവൻ രക്ഷിച്ചെടുത്തത്.
ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അടുത്തുള്ള കടകളിൽ ജോലി ചെയ്തിരുന്ന പല ചങ്ങാതിമാരെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. പിന്നെയും കുറച്ചു മാസങ്ങൾ കൂടി അവിടെ കഴിഞ്ഞെങ്കിലും വൈകാതെ മുംബൈ വിടുകയായിരുന്നു. ഏതുസമയവും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്ന മുംബൈ വിട്ട് സമാധാനത്തിെൻറ തുരുത്തായ ദുബൈയിലേക്ക് ജീവിതം പറിച്ചു നട്ടു. 2010 മുതൽ ദുബൈയിൽ താമസിച്ചു വരുന്ന ഇജാസ് ബർദുബൈയിൽ ലേഡീസ് ബാഗ് ഷോപ്പ് നടത്തുകയാണ്. ഒരു വർഷം മുൻപ് സഫരിയയെ ജീവിത യാത്രയിൽ ഒപ്പം കൂട്ടി.
ആക്രമണത്തിൽ പരിക്കു പറ്റിയവർക്കുള്ള കേന്ദ്രസർക്കാർ ധനസഹായമായ ലക്ഷം രൂപ ഇജാസിനു ലഭിച്ചിരുന്നു. അര ലക്ഷം നൽകാമെന്ന അന്നത്തെ അച്യൂതാനന്ദൻ സർക്കാറിെൻറ ഒമ്പതു വർഷം പിന്നിട്ടിട്ടും വാക്കു പാലിച്ചില്ലെന്ന വിഷമവും ഇദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.