അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ഇൻസൈറ്റ്^കൊടിയിറങ്ങി. അബൂദബിയിലെ വിവിധ സ്കൂളിുകളിൽ പഠിക്കുന്ന ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ 250 ലേറെ കുട്ടികളാണ് ക്യാമ്പിൽ പങ്കുചേർന്നത്. സാമൂഹിക ശാസ്ത്രജ്ഞനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് നേതൃത്വം നൽകിയ ക്യാമ്പിൽ വിവിധ രംഗങ്ങളിെല പ്രമുഖർ ക്ലാസെടുത്തു. വിനോദവും വിജ്ഞാനവും ഒത്തുചേർന്ന ക്ലാസുകൾക്കു പുറമെ സംവാദങ്ങളുമ അരങ്ങേറി. യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ.സുധീർ കുമാർ ഷെട്ടി, ഡോ. ഷബീർ നെല്ലിക്കോട്, സജിയു റഹ്മാൻ, ശബിനി ഹമീദ്, ഷഹീൻ അലി, ഹംസ നടുവിൽ, നൗഷാദ് കൊയിലാണ്ടി, ബഷീർ പുതു പറമ്പ്, പി.വി. ഉമ്മർ ഹാജി, പി.കെ. അബ്ദുൽ ലത്തീഫ്, ബീരാൻ കുട്ടി, അഷ്റഫ് പൊന്നാനി എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക യു.എ.ഇ എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ വിനോദ് െഎ.െഎ.സി ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്തിന് നൽകി പ്രകാശം ചെയ്തു. എം.ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു.
സി.എച്ച്. ജാഫർ,എൻജിനീയർ അൻസാരി, വി.കെ. ഷാഫി, ടി.കെ. അബ്ദുസ്സലാം, അഡ്വ.കെ.വി.മുഹമ്മദ് കുഞ്ഞി, എൻജിനീയർ ഷമീർ, അലിക്കോയ, ഹംസ ഹാജി മാറക്കര, ആരിഫ് കടമേരി, അഷ്റഫ് വാരം, ടി.എ. കോയ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.