അബൂദബി: ഐ.ഐ.സി. ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റ് മേയ് 16, 17 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ അബൂദബി ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ടൂര്‍ണമെന്‍റാണിത്. ഐ.ഐ.സി ഓഡിറ്റോറിയത്തിലാണ് മല്‍സരങ്ങള്‍. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കളിക്കാര്‍ മാറ്റുരയ്ക്കും. മേയ് 16ന് ശനിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ അണ്ടര്‍ 16 വിഭാഗത്തിലെ ജൂനിയര്‍ മത്സരങ്ങളും, 17ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഓപ്പണ്‍ കാറ്റഗറി മത്സരങ്ങളും നടക്കും.
രണ്ട് വിഭാഗങ്ങളിലുമായി ക്യാഷ് അവാര്‍ഡുകള്‍, മെഡലുകള്‍, ട്രോഫികള്‍ എന്നിവ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബൂദബി ചെസ് അക്കാദമി ജനറല്‍ മാനേജര്‍ അഹമ്മദ് സദാഹ്, ഐ.ഐ.സി പ്രസിഡന്‍റ് അബ്ദുല്‍ റഊഫ് അഹ്‌സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, യു. അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്‍റ് വി.പി.കെ അബ്ദുല്ല, ട്രഷറര്‍ അസീസ് കാളിയടന്‍, അഡ്മിന്‍ സെക്രട്ടറി അബ്ദുല്ല നദ്വി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത്, സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ ഹംസ നടുവില്‍, സി.കെ ഹുസൈന്‍ മലപ്പുറം, മുത്തലിബ് പയ്യന്നൂര്‍, പി.ടി റഫീഖ്, ഹൈദര്‍ ബിന്‍ മൊയ്ദു, അനീഷ് മംഗലം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.