Posted On
date_range Updated On
date_range ഐ.ഐ.സി കൾച്ചറൽ വിഭാഗം ‘മുറ്റത്തെ മുല്ല’ ഇന്ന്
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീതനിശ ‘മുറ്റത്തെ മുല്ല സീസൺ 2’ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 7.30ന് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രതിഭാധനരായ കലാകാരന്മാർക്ക് അവരുടെ സർഗശേഷി അവതരിപ്പിക്കാനുള്ള വേദി എന്നനിലയിലാണ് എല്ലാ വർഷവും കൾചറൽ വിഭാഗം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. അബൂദബിയിലെ ഇരുപതിൽപരം പ്രവാസി പ്രതിഭകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.
കൂടാതെ അബൂദബി മാട്ടൂൽ കെ.എം.സി.സി ടീം അണിയിച്ചൊരുക്കുന്ന കോൽകളിയും പരിപാടിക്ക് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.