Posted On
date_range Updated On
date_range അൽഐൻ താരാട്ട് ഇഫ്താർ സംഗം
അൽഐൻ: അൽഐൻ താരാട്ടിന്റെ 2023 -2024 പ്രവർത്തനോദ്ഘാടനവും ഇഫ്താർ സംഗമവും നടന്നു. ജംഷീല ഷാജിത് അധ്യക്ഷത വഹിച്ചു. അൽ താരാട്ട് അംഗങ്ങളുടെ അമ്മമാരായ വിജയകുമാരി, സുജാത, റുഖിയ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഐ.എസ്.സി വൈസ് പ്രസിഡന്റ് സുരേഷ്, ജനറൽ സെക്രട്ടറി മണികണ്ഠൻ, യുനൈറ്റഡ് മൂവ്മെന്റ് ചെയർമാൻ ജിമ്മി, ലോക കേരളസഭാംഗം ഇ.കെ. സലാം, റസിയ ഇഫ്ത്തിക്കർ, ബബിത ശ്രീകുമാർ, ഡോ. ഷാഹുൽ ഹമീദ്, ഡോ.സുധാകരൻ, ഡോ. അരുൺ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. താരാട്ട് ജനറൽ സെക്രട്ടറി ശാലിനി സഞ്ജു സ്വാഗതവും ട്രഷറർ പ്രഷീന പ്രവീൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.