ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയ കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി അംഗങ്ങൾ
ഇഫ്താർ കിറ്റ് വിതരണം
ദുബൈ: കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് യു.എ.ഇ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ (ടി.കെ.എം.സി.എസ്) അലുമ്നി യു.എ.ഇ ചാപ്റ്റർ ദുബൈ സജ്ജ ലേബർ ക്യാമ്പിൽ അഞ്ഞൂറോളം തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം നടത്തി. താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ലേബർ ക്യാമ്പിലെ ഇഫ്താർ പുണ്യ റമദാൻ മാസത്തിന്റെ മാനവിക സന്ദേശം കൈമാറുന്ന ചടങ്ങായി . അലുമ്നി പ്രസിഡന്റ് സിയാദ് പീടികയിൽ, സെക്രട്ടറി ഫൈസൽ ഹുസൈൻ മറ്റ് അംഗങ്ങളായ പ്രശാന്ത്, മുഹമ്മദ് കലാം, സൻസാ, നിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.